Breaking...

9/recent/ticker-posts

Header Ads Widget

റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പ് തിങ്കളാഴ്ച



പാലായിലെയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ ഉപകരണസഹായം ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി പാലാ റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പ് തിങ്കളാഴ്ച നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു.വി.തുരുത്തന്‍ അറിയിച്ചു. നഗരസഭയുടേയും ത്രിതല പഞ്ചായത്തുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ ഓഫീസിനു സമീപമുള്ള ഓപ്പണ്‍ ആഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുക. തിങ്കളാഴ്ച രാവിലെ 9.30 ന് ജോസ്.കെ.മാണി എം.പി.ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.ജോസ് കോക്കാട്ട് അദ്ധ്യക്ഷത വഹിക്കും.നഗരസഭാ ചെയര്‍മാന്‍ ഷാജു .വി.തുരുത്തന്‍ മുഖ്യപ്രഭാഷണം നടത്തും.  കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ, ത്രിതല പഞ്ചായത്തുകള്‍ ,സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് ഉപകരണ സഹായ പദ്ധതി നടപ്പാക്കുന്നത്. അര്‍ഹരാകുന്നവര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കും. ഹിയറിംഗ് എയ്ഡ്, സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട്‌കെയ്ന്‍, ആര്‍ട്ടിഫിഷ്യല്‍ ലിംപ്, ട്രൈസൈക്കിള്‍ എന്നിങ്ങനെയുള്ള 15പരം ഉപകരണങ്ങളാണ് ലഭ്യമാക്കുക. 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖയോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ കൂടി സമര്‍പ്പിക്കേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് സെക്രട്ടറി ജിമ്മി ജോസ്, കൗണ്‍സിലര്‍ ബൈജു കൊല്ലം പറമ്പില്‍, ജയ്‌സണ്‍മാന്തോട്ടം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments