Breaking...

9/recent/ticker-posts

Header Ads Widget

ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാനുള്ള അവകാശം കര്‍ഷകന് നല്‍കണമെന്ന് സജി മഞ്ഞക്കടമ്പില്‍



ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാനുള്ള അവകാശം കര്‍ഷകന് നല്‍കണമെന്ന്  സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന അജി എന്ന  കര്‍ഷകനെ വീട്ടുമുറ്റത്ത് കയറി  ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഒരു മൃഗ സ്‌നേഹിയും രംഗത്ത് വന്നിട്ടില്ല എന്നും ഇത്തരം മൃഗസ്‌നേഹികളെ കാട്ടിലേക്ക് തുരത്തണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാനും സംഹരിക്കുവാനുമുള്ള അവകാശവും അധികാരവും കര്‍ഷകര്‍ക്ക് നല്‍കണമെന്നും സജി ആവശ്യപ്പെട്ടു. മനുഷ്യ ജീവന് മൃഗങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം കൊടുക്കുവാന്‍ കഴിയുന്ന നിയമം ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും, നിയമസഭയിലും പാസാക്കണമെന്നും സജി ആവശ്യപ്പെട്ടു.




Post a Comment

0 Comments