Breaking...

9/recent/ticker-posts

Header Ads Widget

'വോള്‍ ഓഫ് ലവ് ' സ്ഥാപിച്ചു



ഏറ്റുമാനൂര്‍  ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഏറ്റുമാനൂരിലെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  വോള്‍ ഓഫ് ലവ് സ്ഥാപിച്ചു. വോള്‍ ഓഫ് ലവ്‌ന്റെ ഉദ്ഘാടനം  ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം. എസ് മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.  ഇവിടെയെത്തുന്ന രോഗികള്‍ക്ക് സഹായകമാകുംവിധം സാധനസാമഗ്രികള്‍ പൊതുവായി പങ്കുവയ്ക്കാന്‍ ഒരിടമൊരുക്കുകയാണ് 'വോള്‍ ഓഫ് ലവി'ലൂടെ  ശക്തി നഗര്‍ അസോസിയേഷന്‍ നടത്തുന്നത്.  ഉപയോഗിക്കാതെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദവുമായ സാധന സാമഗ്രികള്‍ ഇവിടെ സംഭാവനയായി വയ്ക്കാം. ആവശ്യമുള്ളവര്‍ക്ക് ഇത് എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം. ബഡ്ഷീറ്റ്, വസ്ത്രങ്ങള്‍, തുണികള്‍, പേസ്റ്റ്, ചെറുകടികള്‍, സോപ്പ്, ബ്രഷ്, ബക്കറ്റ്, മഗ് തുടങ്ങി നിര്‍ധനരും ആലംബഹീനരുമായ രോഗികള്‍ക്ക് ആശുപത്രിവാസവുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടിവരുന്ന സാധനസാമഗ്രികളും ഭക്ഷണവും കുടിവെള്ളവും ഒക്കെ ആര്‍ക്കും ഏത് സമയത്തും ഇവിടെ സ്ഥാപിച്ചിട്ടുള്ള ഷെല്‍ഫില്‍ വെക്കാം. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. എ.എം. ഓ ഡോ. അഞ്ജു, അസോസിയേഷന്‍ ഭാരവാഹികളായ സുനില്‍കുമാര്‍, എം എസ് രാജു തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments