Breaking...

9/recent/ticker-posts

Header Ads Widget

സയന്‍സ് കോണ്‍ഗ്രസില്‍ താരങ്ങളായി കുട്ടികള്‍



കാസര്‍ഗോഡ്  ഗവണ്‍മെന്റ് കോളേജില്‍ നടന്ന  36 മത് കേരള സയന്‍സ് കോണ്‍ഗ്രസില്‍ കോട്ടയം ജില്ലയില്‍ നിന്ന് പ്രോജക്ടുകള്‍ അവതരിപ്പിച്ച കുട്ടികള്‍ താരങ്ങളായി. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് കേരള സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുവാനും പ്രോജക്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചത്. മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ മാത്യു റോഷന്‍ പ്ലാള്‍നല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ്സിലെ അതുല്‍ റോബി സെന്റ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ് ഡിജോണ്‍ മനോജ് കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ എച്ച്എസ്എസിലെ അലോണ മരിയ ഫ്രാന്‍സിസ് എന്നീകുട്ടികളാണ് ബാലശാസ്ത്ര പ്രബന്ധ അവതരണത്തില്‍ പങ്കെടുത്തത്. വാക് വിത്ത് എസയന്റിസ്റ്റ് പ്രോഗ്രാമിലൂടെ പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പം  ക്യാമ്പസിലൂടെ നടന്ന് ആശയ വിനിമയത്തിനുള്ള  അവസരവും  ഒരുക്കിയിരുന്നു. രസതന്ത്രത്തിലെ  നോബല്‍ ജേതാവ് പ്രൊഫസര്‍ മോര്‍ട്ടന്‍ പി മേല്‍ഡല്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു. ഫെബ്രുവരി 7 മുതല്‍ 11 വരെയാണ് സയന്‍സ് കോണ്‍ഗ്രസ് നടന്നത്. കേരള സയന്‍സ് കോണ്‍ഗ്രസും ബാലശാസ്ത്ര കോണ്‍ഗ്രസും മികച്ച ശാസജ്ഞരുടെയും ബാലശാസ്ത്രജ്ഞരുടെയും സാന്നിധ്യം കൊണ്ടും വൈവിധ്യ നിറഞ്ഞ പ്രൊജക്ട് കളുടെ അവതരണം കൊണ്ടും ശ്രദ്ധേയമായ പ്പോള്‍ പ്രദര്‍ശനം കാണാനും നിരവധിയാളുകളെത്തി.




Post a Comment

0 Comments