കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാനസമ്മേളനം ഫെബ്രുവരി 24, 25 തീയതികളില്‍ കോട്ടയം CMS കോളേജില്‍ വച്ച് നടക്കും. സമ്മേളത്തോടനുബന്ധിച്ചുള്ള പുസ്തക പ്രചരണത്തിന്റെ ഭാഗമായി രാമപുരം യൂണിറ് സഫലം രാമപുരവുമായിച്ചേര്‍ന്ന് രാമപുരം പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും സയന്‍സ് ക്ലബ്ബുകള്‍ക്ക് ശാസ്ത്രപുസ്തകങ്ങള്‍ സമ്മാനിക്കും. വിവിധ വിദ്യാലയങ്ങളിലേയ്ക്കായി ഏതാണ്ട് 1 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച 2ന് രാമപുരം RVM UP സ്‌കൂള്‍ ഹാളില്‍, സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വ്വഹിയ്ക്കും. രാവിലെ മുതല്‍ പഞ്ചായത്തിലെ HS, UP വിഭാഗം സയന്‍സ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് സോപ്പ് നിര്‍മ്മാണ പരിശീലനവും തുടര്‍ന്ന് ശാസ്ത്രത്തിന്റെ രീതികള്‍ പരിചയപ്പെടുത്തുന്ന പ്രയോഗിക പരീക്ഷണക്ലാസും ഉണ്ടായിരിക്കും. സഫലം രാമപുരം പ്രസിഡന്റ് നാരായണന്‍ കാരനാട്ട്, ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് പ്രസിഡന്റ് എസ്. രവീന്ദ്രനാഥ്, സഫലംരാമപുരം സെക്രട്ടറി പ്രഭാകരന്‍ കളരിയ്ക്കല്‍, യുവജന വിഭാഗം കണ്‍വീനര്‍ ജിസ് ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. സഫലം രാമപുരം പ്രസിഡണ്ട് നാരായണന്‍ കാരനാട്ട് , ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് എസ് രവീന്ദ്രനാഥ്, സഫലം സെക്രട്ടറി പ്രഭ കളരിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.webp)


0 Comments