കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന സമ്മളനത്തിന് പാലായില്‍ തുടക്കമായി. സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ സമ്മേളന നഗറില്‍ സംസ്ഥാന പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് പതാക ഉയര്‍ത്തിയതോടെയാണ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. വെള്ളിയാഴ്ച സംസ്ഥാന പ്രതിനിധി സമ്മേളനവും സംഘടനാ ചര്‍ച്ചയും പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റ്റോബിന്‍ കെ. അലക്‌സ് അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി റ്റോമി കെ. തോമസ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി രാധാകൃഷ്ണക്കുറുപ്പ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുട്ടി ജേക്കബ്, സീനിയര്‍ വൈസ് പ്രസിഡന്റ് പോരുവഴി ബാലചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ കെ ജെ മെജോ തുടങ്ങയവര്‍ പങ്കെടുക്കും. 24-ാം തീയതി ശനിയാഴ്ച 10 മണിക്ക് നടക്കുന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റ്റോബിന്‍ കെ അലക്‌സ് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാ ഷണം നടത്തും യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് പുരസ്‌ക്കാരവിതരണം നിര്‍വ്വഹിക്കും. എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍ , പ്രമോദ് നാരായണന്‍ , പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.





0 Comments