കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക് പരിഹാരമാവശ്യപ്പെട്ടാണ് സമരം. ചെറുകിട വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്നും ആരംഭിച്ച വ്യാപാര സംരക്ഷണ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വ്യാപാരികള്‍ പങ്കെടുക്കും. പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിത അംഗങ്ങള്‍ കടകളടയ്കുന്നത്. ഏകോപന സമിതി ഒഴികെയുള്ള വ്യാപാര സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.





0 Comments