SNDP യോഗം ചെമ്പിളാവ് ശാഖ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം നടന്നു. ശാഖാ പ്രസിഡന്റ് MM സുകുമാരന്‍ പതാക ഉയര്‍ത്തി. ഗുരുപൂജ, ഗുരുദേവ പ്രഭാഷണം, പ്രസാദമൂട്ട് എന്നിവയും നടന്നു. വൈകീട്ട് രഥഘോഷയാത്ര നടന്നു. പൊന്‍കുന്നത്ത് ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. താലപ്പൊലിയും, ചെണ്ട മേളവും, പമ്പമേളവും, കരകാട്ടവും, ഘോഷയാത്രയ്ക്ക് അകമ്പടിയായി. ഘോഷയാത്ര ഗുരുമന്ദിരത്തിലെത്തിയ ശേഷം ദീപാരാധന, പായസവിതരണം എന്നിവയും നടന്നു.





0 Comments