തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കണമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സാനിറ്റേഷന്‍ കോപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സാനിറ്റേഷന്‍ കോംപ്ലക്‌സ് നിര്‍മിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സക്കറിയാസ് ആട്ടപ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് മെമ്പര്‍മാരായ ജോസുകുട്ടി അമ്പലമറ്റം ,സുധാ ഷാജി, പി.ടി .എ പ്രസിഡണ്ട് ജോസ് തയ്യില്‍, ഹെഡ് മാസ്റ്റര്‍ ജോജി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments