Breaking...

9/recent/ticker-posts

Header Ads Widget

സപ്ലൈകോയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി



അവശ്യഭക്ഷ്യവസ്തുക്കളുടെ സബ്സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച്  മരങ്ങാട്ടുപിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സപ്ലൈകോയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.  കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സബ്സിഡികള്‍ ഇല്ലാതാക്കി പൊതുമേഖലയെ കൊല്ലുന്ന കേന്ദ്രസര്‍ക്കാരിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യുന്നതെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. ജനങ്ങളെ രക്ഷിക്കാന്‍ തുടങ്ങിയ സപ്ലൈകോയെ രക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. കെഎസ്ആര്‍ടിസി, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദയവധത്തിന് വീട്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും അവശ്യഭക്ഷ്യവസ്തുക്കളുടെ സബ്സിഡി വെട്ടിക്കുറച്ച്  സപ്ലൈകോയില്‍  വിലവര്‍ദ്ധനവ് ഏര്‍പ്പെടുത്തി, സര്‍ക്കാര്‍  ജനങ്ങളെ പരസ്യമായി പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ ജോര്‍ജ് പയസ്, വി കെ സുരേന്ദ്രന്‍, സാബു അഗസ്റ്റിന്‍, കെ വി മാത്യു, ജോസ് ജോസഫ് പി, ആന്‍സമ്മ സാബു, സണ്ണി മുളയോലി, ലിസി ജോയ്, ഉല്ലാസ് വി കെ, ഷൈന്‍ കൈമളേട്ട്, ജോയ് ഇടയത്ത്, കെ പി കൃഷ്ണന്‍കുട്ടി, ജോണ്‍ നിരപ്പില്‍, രാജേഷ് പാട്ടത്തെക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments