പാലാ രൂപതാ ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപക അനദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സാമൂഹിക ആത്മീയ മേഖലകളില്‍ ശല്യങ്ങളും ഉപദ്രവങ്ങളും വര്‍ദ്ധിച്ചു വരികയാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് സൂചിപ്പിച്ചു.സമാധാനമായി ജീവിക്കുന്നവരെ ശല്യപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. എല്ലാവര്‍ക്കും സ്വസ്ഥമായ ജീവിക്കാനുള്ള അവകാശം ഉണ്ടെങ്കിലും, പലപ്പോഴും അതിനെതിരായ പ്രവര്‍ത്തികളാണ് ഉണ്ടാകുന്നത്. പാലാ കത്തോലിക്ക വിശ്വാസത്തിന്റെ ഊര്‍ജ കേന്ദ്രമാണ് .മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ധിച്ചുവരുന്ന ഉപയോഗം പിടിച്ചുനിര്‍ത്താന്‍ അദ്ധ്യാപകര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരെ പലയിടത്തും അക്രമങ്ങള്‍ അഴിച്ചു വിടുന്നതായും പൂഞ്ഞാര്‍ പള്ളിയില്‍ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല ഇക്കാര്യങ്ങള്‍ പറയുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി. യാത്രയപ്പ്് സമ്മേളനത്തില്‍ പാലാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷത വഹിച്ചു. അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി ഫാദര്‍ ജോണ്‍ കണ്ണന്താനം, ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത പ്രസിഡണ്ട് ആമോദ് മാത്യു, സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റജി മോന്‍ കെ മാത്യു, ടീച്ചേഴ്‌സ് ഗില്‍ഡ് മധ്യമേഖലാ പ്രസിഡണ്ട് ജോബി കുളത്തറ , ഫാദര്‍ ജോസ്ഫ് എഴുപറയില്‍, സോണിയാ പോള്‍, ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വരകുകാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 80 അധ്യാപകരും 8 അനധ്യാപകരുമാണ് ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.





0 Comments