Breaking...

9/recent/ticker-posts

Header Ads Widget

മോഷണം നടത്തിയ കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു



വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയില്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആള്‍താമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ  തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷന്‍  എസ്.എച്ച്.ഓ നോബിള്‍, എസ്.ഐ സുമിത, സി.പി.ഓ മാരായ സിജാസ് ഇബ്രാഹിം, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനാര്‍ദ്ദനന്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments