Breaking...

9/recent/ticker-posts

Header Ads Widget

ഫെബ്രുവരി 13 ലെ കടയടപ്പ് സമരത്തിനെതിരെ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ രംഗത്തെത്തി.



ഫെബ്രുവരി 13 ലെ കടയടപ്പ് സമരത്തിനെതിരെ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ രംഗത്തെത്തി.  ഫെബ്രുവരി 13 ന് സംസ്ഥാനത്തെ വ്യാപാര മേഖലയില്‍ ഒരു സംഘടന  കടയടപ്പ് സമരം പ്രഖ്യാപിച്ചത് അനവസരത്തിലും ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കാനും മാത്രമാണെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. വ്യാപാര മാന്ദ്യം മൂലം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട സംസ്ഥാനത്തെ വ്യാപാര മേഖലയില്‍ ഒരു ദിവസത്തെ കടയടപ്പ് സമരം നടത്തി ഉള്ള വരുമാനത്തെ ഇല്ലാതാക്കുകയും, ഒപ്പം തന്നെ വന്‍കിട കുത്തകകള്‍ക്ക് കട തുറന്ന് കച്ചവടം ചെയ്യാനും അത്തരം സ്ഥാപനങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താനുമുള്ള അവസരം ഒരുക്കി കൊടുക്കുക എന്നത് മാത്രമാണ് സമരം കൊണ്ട് സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ ഫെബ്രുവരി 13 ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് യുഎംസി പ്രഖ്യാപിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ കടകള്‍ അടച്ചിടുന്നത് പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും സംസ്ഥാന ബജറ്റില്‍  വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് VA ജോസ് ഉഴുന്നാലില്‍, സംസ്ഥാന സെക്രട്ടറി ടോമി  കുറ്റിയാങ്കല്‍, ജില്ലാ പ്രസിഡന്റ് VC പ്രിന്‍സ്, പാലാ യൂണിറ്റ് പ്രസിഡന്റ് സജി തോമസ് വട്ടക്കാനാല്‍ , ബാബു നെടുമുടി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments