Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് അവതരിപ്പിച്ചു. കഴിഞ്ഞ മൂന്ന് ബജറ്റുകളില്‍ ലക്ഷ്യമിട്ട പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെച്ചുകൊണ്ട്  ആണ് ബജറ്റ് അവതരിപ്പിച്ചത്. വനിതാ ശാക്തീകരണത്തിനും ആതുര സേവനത്തിനും കൃഷിക്കും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിയ ബജറ്റ് ആണ് അവതരിപ്പിച്ചത്. 31 കോടി 48 ലക്ഷം രൂപ വരവും.. 31 കോടി 25 ലക്ഷം  രൂപ ചിലവും 22 ലക്ഷം രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. ഉല്‍പാദന സേവന പശ്ചാത്തല മേഖലയിലും കൃഷി , ജലസേചനം , ഭവന നിര്‍മ്മാണം ,കുടിവെള്ളം ,ഗതാഗത സൗകര്യ വികസനം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികള്‍ക്കായി തുക നിക്കിവച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,പി എം എ വൈ-ലൈഫ് ഭവന നിര്‍മ്മാണം, ഭിന്നശേഷിക്കാര്‍ക്കും അംഗനവാടികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡണ്ട് പി.സി കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജീന സിറിയക് കൊച്ചു റാണി സെബാസ്റ്റ്യന്‍  പി എന്‍ രാമചന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലൂക്കോസ്, ജോണ്‍സണ്‍ പുളിക്കല്‍, ബൈജു പുതിയിടത്തുചാലില്‍ സെക്രട്ടറി ജോഷി ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments