Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.



ഉഴവൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ പനന്തോട്ടത്തില്‍  വീട്ടില്‍ അനന്തു തങ്കച്ചന്‍ (23),പാലാ വള്ളിച്ചിറ വെള്ളംകുന്നേല്‍ വീട്ടില്‍ ആദര്‍ശ് സുരേന്ദ്രന്‍ (24), പാലാ വലവൂര്‍ മാന്തോട്ടത്തില്‍ വീട്ടില്‍ അനന്തു (20) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 4:40 മണിയോടുകൂടി ഉഴവൂര്‍ ടൗണ്‍ ഭാഗത്ത് വച്ച്  സ്‌കൂള്‍ വിദ്യാര്‍ത്ഥികളും,നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ഇതറിഞ്ഞ്  കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തുകയും  തുടര്‍ന്ന് ഇവരെ പിന്തിരിപ്പിക്കുന്നതിനിടയില്‍ ഇവര്‍ മൂന്നുപേരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കുറവിലങ്ങാട്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്.എച്ച്.ഓ നോബിള്‍ പി.ജെ യുടെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments