Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂരില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം തടയാനെത്തിയ പോലീസ് സബ് ഇന്‍സ്പക്ടര്‍ക്ക് മര്‍ദ്ദനമേറ്റു.



ഉഴവൂരില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം തടയാനെത്തിയ പോലീസ് സബ് ഇന്‍സ്പക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. ഉഴവൂര്‍ OLL HSS ലെ പത്താം ക്ലാസ്  വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത് . പ്രശ്‌നം പരിഹരിക്കാന്‍ സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ടതോടെ സംഘര്‍ഷം കൂടുതല്‍ ശക്തമായി. ഇതിനിടെ വലവൂര്‍ ഭാഗത്തു നിന്നുമെത്തിയ ഒരു സംഘം യുവാക്കള്‍ ഓട്ടേറിക്ഷക്കാരടക്കമുള്ളവരെ മര്‍ദ്ദിച്ചു. പ്രശ്‌നം പരിഹരിക്കാനെത്തിയ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ SI കെ.വി സന്തോഷിനും പരിക്കേറ്റു.  പരിക്കേറ്റ Sl കുറവിലങ്ങാട് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഓട്ടോ ഡ്രൈവര്‍മാരായ സ്റ്റീഫന്‍ ലൂക്കോസ്,  സാബു എന്നിവരെ ഉഴവൂര്‍ KR N ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അക്രമി സംഘത്തിലുള്‍പ്പെട്ട ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് 4 മണിയോടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഭാഗത്തിന്റെ ആവശ്യ പ്രകാരമാണ് പാലാ ഭാഗത്തു നിന്നും രാഷ്ട്രീയ ബന്ധമുള്ള ഒരു കൂട്ടം യുവാക്കള്‍ എത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതുകണ്ടാണ് ഓട്ടോറിക്ഷാക്കാരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടത്. സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തപ്പോഴും സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ട് കൂട്ടത്തല്ലുണ്ടാക്കുന്നതു തടയാന്‍ കര്‍ശനനടപടികള്‍ വേണമെന്ന്ആവശ്യകയരുകയാണ്. പാലാ ഭാഗത്തുനിന്ന് എത്തിയവരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതു തടയാനും  സംഘാംഗങ്ങള്‍ ശ്രമിച്ചു.




Post a Comment

0 Comments