വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി ദ്വിദിന സഹവാസ ക്യാമ്പ് നടന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ശാസ്ത്ര പാഠ പുസ്തക രചയിതാവുമായ ബിജു മാത്യുവിന്റെ നേതൃത്വത്തില്‍ ശാസ്ത്ര ക്ലാസുകള്‍ നടന്നു. ശാസ്ത്ര പാഠഭാഗങ്ങള്‍ ലളിതമായി കുട്ടികളിലേക്ക് എത്തിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം പരിചയപ്പെടുത്തി. ശാസ്ത്രം രസകരവും കൗതുകം നിറഞ്ഞതും ആണെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. പാഠപുസ്തകങ്ങളുടെ പല പരീക്ഷണങ്ങളും നേരിട്ടനുഭവമാക്കുവാന്‍ വേണ്ട ഉപകരണങ്ങള്‍ തയ്യാറാക്കുന്ന വര്‍ക്ക്‌ഷോപ്പും കുട്ടികളില്‍ വിസ്മയം ജനിപ്പിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളും ഇതോടൊപ്പം നടന്നു. എലിഫന്റ് ഗണ്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. പതിനഞ്ചിലധികം ശാസ്ത്ര പരീക്ഷണങ്ങളും അവയുടെ പരീക്ഷണ ഉപകരണങ്ങളുടെ നിര്‍മ്മാണവും നടന്നു. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ , അധ്യാപികമാരായ പ്രിയ സെലിന്‍ തോമസ്, ഷാനി മാത്യു, അംബിക കെ , എംപിടിഎ പ്രസിഡന്റ് രജി സുനില്‍, വൈസ് പ്രസിഡന്റ് ശാന്തി മനോജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


.jpg)


0 Comments