Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു



ഓട്ടം പോകാന്‍വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. അറുനൂറ്റിമംഗലത്ത്  വ്യാഴാഴ്ച രാവിലെ 11 ഓടെ  സംഭവം നടന്നത്. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ് (48) ആണ് തൂങ്ങിമരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്റിലെ  ഓട്ടോറിക്ഷ ഡ്രൈവറായ കെ. എസ്. പുരം വടക്കേ കണ്ണംകരയത്ത് വി. എസ്. പ്രഭാത്  (40) നാണ് കുത്തേറ്റത്. രാവിലെ പതിനൊന്നോടെയാണ് ടാപ്പിംഗ് തൊഴിലാളിയായ ഷിബു, പ്രഭാതിനെ ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടില്‍ വെച്ച് റബര്‍ കത്തി ഉപയോഗിച്ച് പ്രഭാതിനെ കുത്തുകയായിരുന്നു. കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി  അവിടെ നിന്ന് ആശുപത്രിയിലേയ്ക്ക്  പോയെങ്കിലും അറുനൂറ്റിമംഗലം മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  റോഡ് വക്കിലെ കയ്യാലയ്ക്കും പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി നില്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രഭാതിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് , കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രഭാത് വീട്ടില്‍ നിന്ന് പോയ ശേഷം ഷിബു വിടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിന്റെ മൃതദേഹം വെള്ളൂര്‍ പോലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷിബുവിന്റെ പിതാവ് 2 ആഴ്ച മുന്‍പ് മരണമടഞ്ഞിരുന്നു സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ഷിബുവിന്റെ  ഭാര്യ ഷീബ വെള്ളിയാഴ്ച വിദേശത്തേയ്ക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. ആഷ്‌ന,അലീന. എന്നിവര്‍ മക്കളാണ്.




Post a Comment

0 Comments