Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടുത്തം.



കോട്ടയം മെഡിക്കല്‍ കോളേജ്  ബസ് സ്റ്റാന്‍ഡിനു സമീപം തീപിടുത്തം. 2 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാവിലെ ഒന്‍പതേ മുക്കാലോടെയാണ് തീ പുകയുന്നത് ശ്രദ്ധയില്‍ പെട്ടത്. തോട്ടത്തില്‍ സ്റ്റോര്‍ സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് തീ ഉയര്‍ന്നത്. ഫോം ബഡുകളും തലയിണകളുമടക്കമുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ ഹോട്ടലിലെ ജീവനക്കാര്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ സമീപത്തെ കടകളിലേക്കും പടരുകയായിരുന്നു. കോട്ടയം, കടുത്തുരുത്തി, പാലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അടഞ്ഞു കിടന്ന കടകള്‍ക്കുള്ളില്‍ തീപ്പിടുത്തമുണ്ടായതുമൂലം ഏറെ പണിപ്പെട്ടാണ് തീയണച്ചത്. മന്ത്രി VN വാസവനും, ജനപ്രതിനിധികളുമടക്കം നിരവധിയാളുകള്‍ സംഭവ സ്ഥലത്തെത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.




Post a Comment

0 Comments