Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ ജാലകം പദ്ധതി ഉദ്ഘാടനം



സമൂഹത്തോടുള്ള കരുതലിന്റെയും കടപ്പാടിന്റെയും വേറിട്ട രൂപമായി ശ്രീജാലകം മാറുമെന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. നാടിനു ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കര്‍മ്മമാണ് സ്ത്രീസംരംഭകരിലൂടെ  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ശ്രീ ജാലകം പദ്ധതി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീജാലകം വനിതാ ഘടക നൂതന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  കടുത്തുരുത്തി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. ഐശ്വര്യത്തിന്റെ കവാടം എന്ന് അര്‍ത്ഥമാക്കുന്ന ശ്രീജാലകം പദ്ധതി നടപ്പിലാക്കുന്നത് വഴി സ്ത്രീ സമൂഹം ഏറെ ബഹുമാനിക്കപ്പെടുന്നവരായി മാറുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പുതിയ പദ്ധതി പ്രവര്‍ത്തികമാക്കുന്നതിലൂടെ അവര്‍ നല്‍കുന്ന സേവനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വിലമതിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ ജയചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.  തൊഴിലും വരുമാനവുമില്ലാത്ത വനിതകളുടെ സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം വച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന പദ്ധതിയാണ് ശ്രീജാലകം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ വാസുദേവന്‍ നായര്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.  വയോജന പരിപാലനം, ഹോം നഴ്സിംഗ്, ഫിസിയോ തെറാപ്പി, രോഗി പരിചരണം, ഓണ്‍ലൈന്‍ സേവനങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കല്‍, കൃഷി പരിപാലനവും വിളവെടുപ്പും തുടങ്ങി 26 ലധികം മേഖലകളില്‍ നിലവില്‍ ശ്രീജാലകം പദ്ധതിയിലൂടെ സേവനം ലഭ്യമാക്കും.




Post a Comment

0 Comments