Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക സഫാരി ക്ലബ്ബ് കുറവിലങ്ങാട് പ്രവര്‍ത്തനമാരംഭിച്ചു.



കാര്‍ഷിക മേഖലയിലെ പാരമ്പര്യങ്ങളും സാങ്കേതികവിദ്യകളും നേരിട്ട് കണ്ടറിഞ്ഞ് സ്വന്തം കൃഷിയിടത്തില്‍  പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ  കാര്‍ഷിക സഫാരി ക്ലബ്ബ് കുറവിലങ്ങാട് പ്രവര്‍ത്തനമാരംഭിച്ചു.  ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ നിര്‍മ്മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തി, ക്ലബിന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് PJ ജോസഫ് പൂവക്കോട്ട് അധ്യക്ഷനായിരുന്നു ഉഴവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കെ മാത്യു , ഉഴവൂര്‍ കൃഷി ഓഫീസര്‍ തെരേസ അലക്‌സ്  , കുറവിലങ്ങാട് കൃഷി ഓഫീസര്‍ ആഷ്‌ലി മാത്യൂസ് , ഞീഴൂര്‍ കൃഷി ഓഫീസര്‍ സത്മ എം സി എന്നിവര്‍ മാതൃകാ കര്‍ഷകരായ മാത്യു കുര്യന്‍ കൊല്ലിത്താനം , ജോസ് മരിയ ഭവന്‍ , സെബാസ്റ്റ്യന്‍ കുര്യന്‍ പുന്നക്കുഴി, ബിജു തോമസ് വട്ടമുകളേല്‍ എന്നിവരെ ആദരിച്ചു .  കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് വിവിധ റസിഡന്റ്‌സ് അസോസിയെഷനുകള്‍ക്ക്  മംഗളപത്രം സമര്‍പ്പിച്ചു . ചര്‍ച്ചാക്ലാസിന് നേതൃത്വം നല്‍കിയ  പരിസ്ഥിതി പ്രവര്‍ത്തകനായ എബി എമ്മാനുവല്‍  വിത്തുകുട്ട പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അടുക്കളത്തോട്ട വിത്ത് വിതരണം ബ്ലോക് പഞ്ചായത്തംഗം കൊച്ചു റാണി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.  വിവിധ  ഗ്രാമപഞ്ചായത്തംഗങ്ങള്‍ ആശംസകളര്‍പ്പിച്ചു. പരിപാടികള്‍ക്ക് ക്ലബ് ഭാരവാഹികളായ സണ്ണി തോമസ് , ബാബു വി മാധവ് , പ്രവീണ്‍ പടിയറ , സിബി ഓലിക്കല്‍ , ഷാജി പുതിയിടം , ലിജോ കടുവനായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments