Breaking...

9/recent/ticker-posts

Header Ads Widget

കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു.



കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണ പുതുക്കി ദുഃഖവെള്ളി ആചരിച്ചു. കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഒരു മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി. പീഡാനുവ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. സ്‌കറിയ വേകത്താനം, ഫാ. തോമസ് വടക്കേടം   തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാ. ജിസോയി പേണ്ടാനത്ത് പീഡാനുഭവ സന്ദേശം നല്‍കി. വല്യാത്ത് കുരിശു പള്ളിയിലേക്കാണ് ആഘോഷമായ കുരിശിന്റെ വഴി നടന്നത്. ക്രൂശിതരൂപം വഹിച്ചുകൊണ്ട് നഗരി കാണിക്കല്‍ നടന്നു. തുടര്‍ന്ന് നേര്‍ച്ച കഞ്ഞി വിതരണം ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ഫാ. സ്‌കറിയ വേകത്താനം,ജസ്റ്റിന്‍ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്,സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേമാക്കല്‍, ഡേവീസ് കല്ലറക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments