Breaking...

9/recent/ticker-posts

Header Ads Widget

പഠനോത്സവത്തിന്റെ അറിയിപ്പുമായി വിളംബര ഘോഷയാത്ര വേറിട്ട കാഴ്ചയായി.



വിദ്യാര്‍ത്ഥികളുടെ പഠന മികവുകള്‍ പ്രദര്‍ശിപ്പിക്കുന്ന പഠനോത്സവത്തിന്റെ അറിയിപ്പുമായി വിളംബര ഘോഷയാത്ര വേറിട്ട കാഴ്ചയായി. കിടങ്ങൂര്‍ ഗവ. LPB സ്‌കൂളില്‍ ചൊവ്വാഴ്ച നടക്കുന്ന പഠനോത്സവത്തിനു മുന്നോടിയായാണ് വിളംബര ഘോഷയാത്ര നടത്തിയത്. കിടങ്ങൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പഠനോത്സവം വിളിച്ചറിയിച്ച്  വിളംബരഘോഷയാത്രയുടെ പര്യടനം നടന്നു. ഹെഡ്മിസ്ട്രസ് ഷീന VC യുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് വിളംബര യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.




Post a Comment

0 Comments