Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഗൃഹോപകരണ സ്ഥാപന ഉടമ അറസ്റ്റില്‍.



കിടങ്ങൂരില്‍ ഉപഭോക്താക്കളുടെ പേരില്‍ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഗൃഹോപകരണ സ്ഥാപന ഉടമ അറസ്റ്റില്‍.  ഉപഭോക്താക്കളുടെ പേരില്‍ ലക്ഷങ്ങളുടെ വായ്പ എടുത്ത്  തട്ടിപ്പ് നടത്തിയ കേസില്‍ സ്ഥാപന ഉടമയായ  യുവാവ് അറസ്റ്റിലായത്. പാദുവ, മൂലയില്‍കരോട്ട് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (35) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂരില്‍ ആര്‍.ബി ഹോം ഗാലറി എന്ന പേരില്‍ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ ഇവിടെ EMI വ്യവസ്ഥയില്‍  ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ എത്തിയ പലരില്‍ നിന്നുമായി ഇവരുടെ രേഖകള്‍ കൈക്കലാക്കിയ ശേഷം ഇവരറിയാതെ ഇവരുടെ പേരില്‍ EMI വ്യവസ്ഥയില്‍ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിന്നും കൂടുതല്‍ തുക ലോണ്‍ വാങ്ങിച്ചെടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ഇയാളുടെ സ്ഥാപനത്തില്‍ നിന്നും ഇ.എം.ഐ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങി വായ്പ മുഴുവന്‍ തിരിച്ചടച്ചയാളുകളുടെ രേഖകള്‍ കയ്യിലിരുന്ന ഇയാള്‍ ഇവരരിയാതെ വീണ്ടും സാധനം വാങ്ങിയതായി കാണിച്ച് ഇവരുടെ പേരില്‍ ഇവരറിയാതെ വീണ്ടും ലോണ്‍ എടുക്കുകയും, ഇതിന്റെ ഒടിപിക്കായി ഇവരുടെ വീടുകളിലെത്തി പല കാരണങ്ങള്‍ പറഞ്ഞ് ഒടിപി കരസ്ഥമാക്കുകയുമായിരുന്നു. ഇത്തരത്തില്‍ പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ ഇയാള്‍  കഴിഞ്ഞ ദിവസം സ്ഥാപനം പൂട്ടി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഉപഭോക്താക്കളെ പണം തിരിച്ചടക്കുന്നതിനായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പേരില്‍ പണം തട്ടിയെടുത്തിരുന്നതായി ഇവര്‍ അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലില്‍  ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ റ്റി.സതികുമാര്‍, എസ്.ഐ ജസ്റ്റിന്‍.എസ്.മണ്ഡപം, സി.പി.ഓ മാരായ ഗ്രിഗോറിയസ് ജോസഫ്, ജോസ് ചാന്തര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.




Post a Comment

0 Comments