Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.



കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ രണ്ടുമുതല്‍ ആര്‍പ്പൂക്കര അമ്മഞ്ചേരി റോഡില്‍ മെഡിക്കല്‍ കോളേജിന് മുന്‍ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട പൊതു യാത്രാവാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ ആര്‍പ്പൂക്കര ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ കൂടിയും, മറ്റു ചെറുവാഹനങ്ങള്‍ കുടമാളൂര്‍ മാന്നാനം റോഡ് വഴിയും പോകേണ്ടതാണ്.




Post a Comment

0 Comments