Breaking...

9/recent/ticker-posts

Header Ads Widget

മാല മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.



പെരുവയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവത്തില്‍  രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കാട്ട് അമ്പാടിയില്‍ പ്രദീപ് (41), ഇയാളുടെ പിതാവിന്റെ സഹോദരപുത്രന്‍ താമരക്കാട്ട് എസ്.എസ്. ഭവനില്‍ സനല്‍ (37) എന്നിവരെയാണ് വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവ ആലുങ്കല്‍ മിനിയുടെ മൂന്നു പവന്റെ  മാലയാണു സ്‌കൂട്ടറിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞ ഡിസംബര്‍ 27 ന് വൈകിട്ട് എട്ടോടെ മുളക്കുളം പഞ്ചായത്ത് ഓഫീസിനു പുറകവശത്തെ റോഡില്‍ വച്ചാണു സംഭവം. പെരുവ പൈക്കര ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മിനിയും വെട്ടുകാട്ടില്‍ ശ്യാമളയും ചേര്‍ന്നു വീട്ടിലേക്കു നടന്നു പോകുമ്പോള്‍ എതിരെ സ്‌കൂട്ടറിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ടംഗ സംഘം ശ്യാമളയെ അടിച്ചുവീഴ്ത്തി മിനിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചു രക്ഷപെടുകയായിരുന്നു. ബാഗ്ലൂരില്‍ കള്ളനോട്ട് കേസ് ഉള്‍പ്പെടെ 80 ഓളം കേസുകളുള്ള പ്രതികളെ തൃശൂര്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് ആറോളം ആളുകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച കേസില്‍ പിടികൂടുകയായിരുന്നു.  പെരുവയില്‍ നിന്നും മാല പൊട്ടിച്ച ശേഷം മറ്റൊരു ബൈക്കിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. അതേ ദിവസം ആലപുരത്ത് സുപ്പര്‍ മാര്‍ക്കറ്റില്‍ ജോലി കഴിഞ്ഞ് ബസ് ഇറങ്ങി വിട്ടിലേക്ക് പോയ യുവതിയുടെ കഴുത്തില്‍ കിടന്ന മാലയും ഇവര്‍ പൊട്ടിച്ചെടുത്തിരുന്നു. ഇലഞ്ഞിയില്‍ വച്ച്  വ്യദ്ധയുടെ  മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.  അതിന് ശേഷമാണ് പെരുവയില്‍ എത്തി മാല പൊട്ടിച്ചത്. വെളളുര്‍ പോലീസ്  എസ്.എച്ച്.ഒ. മുഹമ്മദ് നിസാര്‍, എസ്.ഐ. രാംദാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സുമന്‍ പി. മണി, ശ്യാം, അഖില്‍ദാസ്, ജോസ് കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.




Post a Comment

0 Comments