Breaking...

9/recent/ticker-posts

Header Ads Widget

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളം പഠിക്കുവാന്‍ അവസരം



കുറവിലങ്ങാട് പഞ്ചായത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളം പഠിക്കുവാന്‍ അവസരം ഒരുക്കുന്നു. അതിഥി തൊഴിലാളികള്‍ക്കായുള്ള ചങ്ങാതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായാണ് പഠന സൗകര്യമൊരുക്കുന്നത്. ശനിയാഴ്ച രാവിലെ 10ന്  മോന്‍സ് ജോസഫ് MLA പരിശീലന പരിപാടിയുടെ ഉദ്ഘാടനം  നിര്‍വഹിക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി അധ്യക്ഷ ആയിരിക്കും. മലയാളത്തിലെ 56 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 56 അതിഥി തൊഴിലാളികളാണ് ആദ്യാക്ഷരം കുറിയ്ക്കുന്നത്.  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്  ആശയവിനിമയം സാധ്യമാകും വിധം മലയാളം പഠനം , ഡിജിറ്റല്‍ സാങ്കേതിക സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം , ഭരണഘടന, ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങള്‍ തുടങ്ങിയവയാണ  നടത്തുന്നത്. പഠന സംഗമം കലാസംഗമം കായിക പരിപാടികള്‍ എന്നിവയും നടത്തും. . ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായങ്ങള്‍ നല്‍കും.




Post a Comment

0 Comments