Breaking...

9/recent/ticker-posts

Header Ads Widget

അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍



നീണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ  വായ്പ തിരിച്ചടവിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നീണ്ടൂര്‍  സഹകരണ ബാങ്കില്‍ വായ്പകളുടെ തിരിച്ചടവിലും  ജപ്തി നടപടികള്‍ സംബന്ധിച്ചും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി  ഡി.സി.സി. ജനറല്‍ സെക്രട്ടറി എം. മുരളി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 23.5 കോടി രൂപയിലേറെ  നഷ്ടത്തിലാണ് ബാങ്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നീണ്ടൂരിലെ സി.പി.എമ്മി -ല്‍ ഉണ്ടായ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് മുന്‍ ലോക്കല്‍  സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായിരുന്ന വി.കെ. കുര്യാക്കോസ് സഹകാരികളുടെ അറിവിലേക്ക് എന്ന പേരില്‍ പുറത്തിറക്കിയ നോട്ടീസും ഇതിന് മറുപടിയായി സി.പി.എം. ഏരിയ  സെക്രട്ടറി വേണുഗോപാല്‍ നടത്തിയ പ്രസ്താവനയും ബാങ്കില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി വ്യക്തമാക്കുന്നുവെന്നും മുരളി പറഞ്ഞു. കഴിഞ്ഞവര്‍ഷം വായ്പ കുടിശ്ശികക്കാരുടെ വസ്തുവില്‍ ബാങ്കിന്റെ ബോര്‍ഡ് സ്ഥാപിച്ചത് പാര്‍ട്ടിയുടെ പൂര്‍ണ്ണ അറിവോടെയാണെന്നും ലോക്കല്‍ സെക്രട്ടറി ഇടപെട്ട് സഹായിച്ചത് പാവങ്ങളായ വായ്പക്കാരെയല്ല വലിയ തുക ലോണെടുത്ത വന്‍കിടക്കാരെയാണന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 2009 -14 -ലെ യു.ഡി.എഫ് .ഭരണസമിതിയുടെ കാലത്താണ് ബാങ്ക് നഷ്ടത്തിലായതെന്ന വാദം പൊളിഞ്ഞിരിക്കുകയാണ്. 89 -ല്‍ എല്‍.ഡി.എഫ്  തുടങ്ങിവച്ച ബാങ്കിങ് ഇതരപ്രവര്‍ത്തനങ്ങള്‍ മൂലമാണ് നിലവില്‍ സര്‍വീസ് സഹകരണ ബാങ്ക് നഷ്ടത്തില്‍ ആയതെന്നും മുരളി ആരോപിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോറായി പൊന്നാറ്റില്‍,നീണ്ടൂര്‍ മണ്ഡലം പ്രസിഡന്‍് സിനു ജോണ്‍ ,അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി എന്നിവരും ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments