Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍ത്തൃ സംഗമവും



പിറയാര്‍ ഗവ. സ്‌കൂളിന്റെ 95 മത് വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍ത്തൃ സംഗമവും  നടന്നു. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. 32 വര്‍ഷത്തെ സേവനത്തിനു ശേഷം അധ്യാപന രംഗത്തു നിന്നും വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  S ശ്രീകലയ്ക് യാത്രയയപ്പ് നല്‍കി. പിറയാര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ആദരവും ഉപഹാരസമര്‍പ്പണവും നടന്നു.  MTSE വിജയികളെ ബ്ലോക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന അനുമോദിച്ചു എഴുത്തുപുര പ്രകാശനം ബ്ലോക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍ നിര്‍വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ Pഗോപാല്‍  എന്‍ഡോവ് മെന്റുകള്‍ വിതരണം ചെയ്തു പഞ്ചായത്ത് അംഗങ്ങളായ PG സുരേഷ് ,സനില്‍കുമാര്‍ , ബോബി മാത്യു  , ഹേമരാജു , BPC രതീഷ് Jബാബു , സീനിയര്‍ അസിസ്റ്റന്റ് ഷീന ജോസ് , സ്റ്റാഫ് സെക്രട്ടറി റ്റീന ജോസഫ് ,  പുന്നത്തുറ Govt ups HM ബിജോ ജോസഫ് , അയര്‍ക്കുന്നം GooLPS HM സബിത S   ,   NP പുരുഷോത്തമന്‍ നായര്‍ ,ആഷാ അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments