Breaking...

9/recent/ticker-posts

Header Ads Widget

പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം അയ്യങ്കാന ഭാഗത്ത് താഴത്ത് ചെറുതൊടുകയില്‍ വീട്ടില്‍ അച്ചു ലൈജു (19)  എന്നയാളെയാണ് കുറവിലങ്ങാട്  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കരസ്ഥമാക്കി, ഇത് അതിജീവിതക്ക് അയച്ചു നല്‍കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട്  സ്റ്റേഷന്‍ എസ്.എച്ച്.ഓ നോബിള്‍ പി.ജെ യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments