Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമൂലം ഷഷ്ടിപൂര്‍ത്തി റോഡ് നവീകരിക്കുന്നു.



കുറവിലങ്ങാട് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോഡായ ശ്രീമൂലം ഷഷ്ടിപൂര്‍ത്തി റോഡ് നവീകരിക്കുന്നു.  പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി  40.22 ലക്ഷം രൂപ ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പിന് കൈമാറി.  റോഡിന്റെ  വശങ്ങള്‍ കുഴിച്ച് ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച സാഹചര്യത്തില്‍ റോഡിന്റെ മുഴുവന്‍ വീതിയിലും ടാറിങ്ങിന് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന്, ജലവിഭവ വകുപ്പ് കൈമാറുകയായിരുന്നു.  റോഡ് നിര്‍മ്മാണം വൈകിയതിനെ  തുടര്‍ന്ന്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, കുറവിലങ്ങാട് പഞ്ചായത്ത് മെമ്പര്‍മാരായ വിനു കുര്യന്‍,ഡാര്‍ലി ജോജി, മണ്ഡലം പ്രസിഡന്റ് സിബി മാണി, എന്നിവരുടെ നേതൃത്വത്തില്‍  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.  മന്ത്രി ജനപ്രതിനിധികള്‍ക്കൊപ്പം റോഡ് സന്ദര്‍ശിച്ച ശേഷം, നിര്‍മ്മാണത്തിന് ആവശ്യമായ മുഴുവന്‍ തുകയും പൊതുമരാമത്ത് വകുപ്പിന് കൈമാറുവാന്‍ അടിയന്തിര നടപടി സ്വീകരിയ്ക്കുവാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.  പൊതുമരാമത്ത് വകുപ്പിന്  തുക കൈമാറിയ സാഹചര്യത്തില്‍ റോഡുനിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.




Post a Comment

0 Comments