Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാള്‍ ആചരണവും ഊട്ടുനേര്‍ച്ചയും



വിവിധ ദേവാലയങ്ങളില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാള്‍ ആചരണവും ഊട്ടുനേര്‍ച്ചയും നടന്നു. വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച, ജോസഫ് നാമധാരികളുടെ സംഗമം തുടങ്ങീ വിവിധങ്ങളായ കര്‍മങ്ങളാണ് തിരുനാളിനോടുനുബന്ധിച്ചു നടന്നത്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപ്പള്ളിയില്‍  വൈകൂന്നേരം അഞ്ചിന് ഫാ.കിംഗ്സ്റ്റണ്‍ പുതുകുളങ്ങര വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് വിശുദ്ധന്റെ സിരുസ്വരൂപവും വഹിച്ചുക്കൊണ്ട് പഴയപള്ളിയിലേക്കു പ്രദക്ഷിണം നടന്നു. പ്രദക്ഷിണം സമാപിച്ചതിനെ തുടര്‍ന്ന് സമാപനാശീര്‍വാദം നല്‍കി. തുടര്‍ന്ന് വലിയപള്ളി വികാരി ഫാ.അബ്രഹാം പറമ്പേട്ട് ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു അമ്പഴുത്തുങ്കല്‍, ഫാ.മാത്യു തയ്യില്‍ എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളാഘോഷത്തിന്റെ ഭാഗമായി സെന്റ് ജേര്‍ജ് കപ്പേളയില്‍ രാവിലെ പാട്ടുകുര്‍ബാന, സന്ദേശം, വണക്കമാസം, ലദീഞ്ഞ് എന്നിവ നടന്നു.  ഫാ.ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളിയിലേക്ക് വിസുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുക്കൊണ്ട് ആഘോഷമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണം സമാപിച്ചതിനെ തുര്‍ന്ന് ഓഡിറ്റോറിയത്തില്‍ ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ചവിതരണം നടന്നു.




Post a Comment

0 Comments