Breaking...

9/recent/ticker-posts

Header Ads Widget

വിവിധ ദിനാചരണ പരിപാടികള്‍ സംയുക്തമായി സംഘടിപ്പിച്ചു.



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ വിവിധ ദിനാചരണ പരിപാടികള്‍ സംയുക്തമായി സംഘടിപ്പിച്ചു.   അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍, വന ദിനം, ജലദിനം, കാലാവസ്ഥാ ദിനം, ക്ഷയരോഗ ദിനം എന്നീ ദിനങ്ങളുടെ ആചരണമാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  പ്രധാന അധ്യാപിക സുജ മേരി തോമസ് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ അനധ്യാപകരായ ഉദ്യോഗസ്ഥര്‍  വിവിധ ദിനാചരണങ്ങള്‍ ഉദ്ഘാടനം ചെയ്തു.  പശ്ചിമഘട്ട മലനിരകളും, നിത്യഹരിത വനങ്ങളും, മഴക്കാടുകളും  സംരക്ഷിക്കേണ്ടത് ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും,  ഭൂമിയിലെ 3% ത്തില്‍ താഴെ ഉള്ള ശുദ്ധജലസ്രോതസ്സുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ വ്യക്തിക്കും ഉണ്ടെന്നും, ആരോഗ്യ സംരക്ഷണത്തിനായി മികച്ച ജീവിതശൈലി രൂപപ്പെടുത്തിക്കൊണ്ട്  വളര്‍ന്നുവരണമെന്നും പ്രധാന അധ്യാപിക സുജ മേരി തോമസ്  പറഞ്ഞു.  അബ്രഹാം സി ജെ ,  ജോര്‍ജ് വി.സി 'ജോമി ജോസഫ്,റോണി സ്റ്റീഫന്‍എന്നിവര്‍ വിവിധ ദിനാചരണം ഉദ്ഘാടനം ചെയ്തു.  കോര്‍ഡിനേറ്റര്‍മാരായ ജിനോ തോമസ്, ലിജിമോള്‍ എബ്രഹാം, ഫാദര്‍ ബിജു തറയില്‍  അധ്യാപകരായ, ഡെന്നിസ്, മാത്യു, രാഹുല്‍, സിബി, ജിജിമോള്‍, ബോബി, സിമി, ടീന, വിദ്യാര്‍ഥികളായ, അനുശ്രീ, ബിസ്മി, അനന്തലക്ഷ്മി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments