Breaking...

9/recent/ticker-posts

Header Ads Widget

കള്ള് ഷാപ്പുകള്‍ ഫാമിലി റസ്റ്റോറന്റുകളായി മാറുന്നു.



 ജില്ലയില്‍ പലയിടത്തും കള്ള് ഷാപ്പുകള്‍ ഫാമിലി റസ്റ്റോറന്റുകളായി മാറുന്നു. ഷാപ്പ് കറികളോട് താല്പര്യമേറിയതും, രുചികരമായ കറികള്‍ കൂട്ടിയുള്ള ഊണും ഷാപ്പുകളില്‍ തിരക്കു വര്‍ധിപ്പിക്കുകയാണ്. കള്ളിന്റെ ലഭ്യത കുറഞ്ഞതോടെ കള്ളു വില്‍പ്പന മാത്രമായി മുന്നോട്ടു പോകാന്‍ ഉടമകള്‍ക്ക് കഴിയുന്നുമില്ല. ഷാപ്പ് കറികള്‍ കൂട്ടി നാടന്‍ ഊണ് കഴിക്കാന്‍ കുടുംബ സമേതം എത്തുന്നവരുമേറെയായപ്പോള്‍ പ്രത്യേക സൗകര്യമൊരുക്കാന്‍ ഷാപ്പുടമകള്‍ തീരുമാനമെടുത്തു. ആകര്‍ഷകമായ ഇരിപ്പിടങ്ങളും സ്വാദിഷ്ടമായ ഭക്ഷണ ലഭ്യതയും ഉറപ്പാക്കി ഫാമിലി റസ്റ്റോറന്റിന്റെ രൂപത്തിലേക്ക് കള്ളുഷാപ്പുകള്‍ മാറുന്നത് ആദായകരമെന്നാണ് ഉടമകളുടെ അഭിപ്രായം . ടോഡി ഷോപ്പുകള്‍ റസ്റ്റോറന്റുകളാവുമ്പോള്‍ പേരിലും പുതുമകളുണ്ടാവുന്നുണ്ട് . ലൈസന്‍സിയുടെ പേരിലും വീട്ടുപേരിലും ഒക്കെ അറിയപ്പെട്ടിരുന്ന  ഷാപ്പുകള്‍ ഇപ്പോള്‍ തറവാടും പുഴയോരവുമൊക്കയായിട്ടുണ്ട്.  ഷാപ്പുകളിലെ പുഴമീന്‍ കറിയും കപ്പയും  പ്രായഭേദമന്യേ പ്രിയപ്പെട്ട വിഭവങ്ങളായി മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് രൂപയുടെ കറിയാണ് ഇപ്പോള്‍  വില്‍പ്പന നടത്തുന്നത്. ഭക്ഷണം കഴിക്കുവാന്‍ എത്തുന്നവര്‍ പാഴ്‌സല്‍ കൊണ്ടുപോകുന്നതും പതിവാണ്.  പാര്‍ക്കിംഗ് സൗകര്യം, എയര്‍കണ്ടീഷന്‍ മുറികള്‍,ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എല്ലാം ആധുനിക നിലവാരത്തില്‍ ക്രമീകരിക്കപ്പെട്ട ഷാപ്പുകള്‍ ഇപ്പോള്‍ വിനോദ സഞ്ചാര ഇടം  കൂടിയാവുകയാണ്.




Post a Comment

0 Comments