Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജിന്റെ കടുത്തുരുത്തി നിയോജകമണ്ഡലം തല കണ്‍വെന്‍ഷന്‍



കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ പ്രതിഫലനമാണ് CPM നേതാക്കളുടെ പ്രസ്താവനകളിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പോലും പറയുവാന്‍ മടി കാണിക്കുകയാണെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി ജനം നട്ടം തിരിയുമ്പോഴും അതിനൊന്നും പരിഹാരം കാണുവാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിന്റെ  സാമ്പത്തിക അച്ചടക്കം ഇല്ലായ്മ കേരളത്തെ ദോഷകരമായി ബാധിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ  കടുത്തുരുത്തി നിയോജകമണ്ഡലം തല  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി ജോസഫ്, ഇ.ജെ.അഗസ്തി, മോഹന്‍കുമാര്‍ മാഞ്ഞൂര്‍, ജോസഫ് വാഴക്കന്‍ എക്‌സ്. Mla,സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്, അപു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ മാപ്പ് അര്‍ഹിക്കാത്തതാണെന്നും കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ അപലപനീയമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. യുഡിഎഫ് പാരമ്പര്യം പുലര്‍ത്തുന്ന കടുത്തുരുത്തി യുഡിഎഫ് മണ്ഡലം ആണെന്നും  വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും ഫ്രാന്‍സിസ്  ജോര്‍ജ് പറഞ്ഞു.






Post a Comment

0 Comments