Breaking...

9/recent/ticker-posts

Header Ads Widget

മണ്ണിനടിയില്‍ നിന്നും വാഴക്കുല



ഇലയും തടയുമൊന്നുമില്ലാതെ മണ്ണിനടിയില്‍ നിന്നും വാഴക്കുല പുറത്തേയ്ക്ക്  വരുന്നത് കൗതുകക്കാഴ്ചയാവുന്നു. കുറിച്ചിത്താനം മരങ്ങാട്ടുമ്യാലില്‍ അനീഷിന്റെ വീടിനു സമീപത്തെ പുരയിടത്തിലാണ് ഈ അപൂര്‍വക്കാഴ്ച.  ഒരാഴ്ച മുന്‍പാണ് മണ്ണിനടിയില്‍ നിന്നും വാഴക്കുല പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയത്. ഇപ്പോള്‍ ചുണ്ടും രണ്ടൂ മൂന്ന് പടലകളും വിരിഞ്ഞു കഴിഞ്ഞു. പുരയിടം നന്നാക്കുന്നതിനായി മാസങ്ങള്‍ക്കു മുന്‍പ് JCB ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണിനടിയില്‍ പെട്ട  വാഴയില്‍ നിന്നുമാവാം കുല പുറത്തേക്കുവരുന്നതെന്ന് അനീഷ് പറഞ്ഞു. എന്തായാലും കുലമൂത്ത് പഴുക്കുന്നതുവരെ സംരക്ഷിക്കാനാണ് അനീഷിന്റെ തീരുമാനം. വാഴക്കുല മണ്ണിനടിയില്‍ നിന്നും പൊട്ടി മുളച്ച് പുറത്തേയ്ക്കുവരുന്ന കാഴ്ചകാണാന്‍ നിരവധിയാളുകളെത്തുന്നുണ്ട്.




Post a Comment

0 Comments