Breaking...

9/recent/ticker-posts

Header Ads Widget

ചെക്ക് ബുക്ക് കൈക്കലാക്കി 25 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു



സുഹൃത്തിന്റെ മരണശേഷം ഭാര്യയുടെ ചെക്ക് ബുക്ക് കൈക്കലാക്കി ഇരുപത്തിയഞ്ചു ലക്ഷം രൂപ കള്ളയൊപ്പിട്ടു മാറ്റാന്‍  ശ്രമിച്ചയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂര്‍ കുടിലില്‍ ടോമി ജോസഫ്(52), എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. 2024 ജൂണ്‍ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പരാതിക്കാരിയും ഭര്‍ത്താവും  ഏറ്റുമാനൂര്‍ ഭാഗത്ത് ഹോട്ടല്‍ ബിസ്സിനസ് നടത്തിവരികയായിരുന്നു. ഭര്‍ത്താവു മരണപ്പെട്ടതിനുശേഷം ഇവരുടെ സുഹൃത്തായ പ്രതി പരാതിക്കാരിയുടെ പേരിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിന്റെ  ചെക്ക് കൈക്കലാക്കി 2500000 രൂപ തുകയെഴുതി വ്യാജമായി ഒപ്പിട്ട് കളക്ഷന് തിരുവനന്തപുരം ബ്രാഞ്ചിലേക്ക് അയച്ചു.  ബാങ്കില്‍ നിന്നുമാണ് വിവരം  പരാതിക്കാരി അറിഞ്ഞത്. തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രാജ്സ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Post a Comment

0 Comments