Breaking...

9/recent/ticker-posts

Header Ads Widget

കനത്ത വേനല്‍ച്ചൂടേറ്റ് വീണ പശു ചത്തത് ക്ഷീരകര്‍ഷകന് ആഘാതമായി.



കനത്ത വേനല്‍ച്ചൂടേറ്റ് വീണ പശു ചത്തത് ക്ഷീരകര്‍ഷകന് ആഘാതമായി. കിടങ്ങൂര്‍ സൗത്ത് പതിരായില്‍ വിശ്വനാഥന്റെ പശുവാണ് വെയിലേറ്റു വീണത്. രാവിലെ കറവയ്ക്കു ശേഷം കുളിപ്പിച്ച് തീറ്റയ്ക്കായി സമീപത്തെ പുരയിടത്തില്‍ കെട്ടിയിരുന്ന പശു ഉച്ചയോടെ തളര്‍ന്നു വീഴുകയായിരുന്നു. അവധി ദിനമായതിനാല്‍ പാലായില്‍ നിന്നും വെറ്റിനറി ഡോക്ടറെ കിടങ്ങൂരിലെത്തിച്ച് പരിശോധന നടത്തി. കനത്ത ചൂടില്‍ ബ്ലഡ് സര്‍ക്കുലേഷനിലെ പ്രശ്‌നങ്ങളാണ് തളര്‍ന്നു വീണതിനു കാരണമെന്ന് ഡോക്ടര്‍ പറഞ്ഞായി വീട്ടുകാര്‍ അറിയിച്ചു. രണ്ടുതവണ ഗ്ലൂക്കോസ് നല്‍കി മരുന്ന് ഇന്‍ജക്ഷനും നല്‍കിയെങ്കിലും 4 മണിയോടെ പശു ചത്തു. കോട്ടയം ജില്ലയില്‍ ചൂട് അസഹ്യമാവുമ്പോള്‍ മൃഗങ്ങള്‍ പോലും വീണു ചത്തുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒമ്പതര ലിറ്ററോളം പാല്‍ ലഭിച്ചിരുന്ന പശു അപ്രതീക്ഷിതമായി  ചത്തുവീണത് വിശ്വനാഥനും കുടുംബത്തിനും വലിയ നഷ്ടമാണുണ്ടാക്കുന്നത്.  ലാഭകരമല്ലെങ്കിലും ജീവിത ചെലവിനായി പശുവളര്‍ത്തലിലേര്‍പ്പെട്ട കുടുംബം തങ്ങള്‍ക്കുണ്ടായ വലിയ നഷ്ടം പരിഹരിക്കാന്‍ അധികൃതരുടെ സഹായം തേടുകയാണ്.




Post a Comment

0 Comments