Breaking...

9/recent/ticker-posts

Header Ads Widget

പൊതുസ്ഥലങ്ങളില്‍ മാലിന്യം



മാലിന്യമുക്ത നവകേരളത്തിനായി പദ്ധതികള്‍ നടപ്പാക്കുമ്പോഴും പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പതിവു രീതി തുടരുകയാണ് പലരും. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും സാനിറ്ററി നാപ്കിനുകളുമെല്ലാം പ്ലാസ്റ്റിക് കവറിലാക്കി റോഡുവക്കുക്കളിലും ആറു തീരങ്ങളിലും വലിച്ചെറിയുന്നതിന് കുറവൊന്നുമില്ല. വീടുകളില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സൗകര്യമുള്ളവര്‍ പോലും മാലിന്യം  പൊതിഞ്ഞു കെട്ടി  പുറത്തു കൊണ്ടുപോയി വലിച്ചെറിയുകയാണ്. മീനച്ചിലാറിന്റെ തീരങ്ങളില്‍ പലയിടത്തും ഉയരുന്ന മാലിന്യകൂമ്പാരങ്ങള്‍ മഴക്കാലത്ത് മാത്രമാണ് ശുചീകരിക്കപ്പെടുന്നത്. കിടങ്ങൂര്‍ കാവിലിപ്പുഴയിലെ പ്രകൃതി ദത്ത ബീച്ചിനു സമീപവും മാലിന്യം തള്ളുന്നത് സന്നദ്ധ സംഘടനകളാണ് പലപ്പോഴും നീക്കം ചെയ്യുന്നത്.




Post a Comment

0 Comments