Breaking...

9/recent/ticker-posts

Header Ads Widget

എക്സൈസ് നടത്തിയ പരിശോധനകളില്‍ 10.184 കിലോ കഞ്ചാവ് പിടിച്ചെടുത്തു.




കോട്ടയം ജില്ലയില്‍  എക്സൈസ് അടുത്തിടെ നടത്തിയ പരിശോധനകളില്‍ 10.184 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ലഹരിവ്യാപനം തടയാന്‍ പരിശോധന ശക്തമാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 32.066 ഗ്രാം ബ്രൗണ്‍ ഷുഗറും 7.8 ഗ്രാം എം.ഡി.എം.എ.യും 0.408 ഗ്രാം മെത്താംഫിറ്റമിനും 21.84 ഗ്രാം നൈട്രോസെപാം ഗുളികകളും മെഫെന്റര്‍മൈന്‍ സള്‍ഫേറ്റ് ഐ.പി.യുമാണ് പിടിച്ചെടുത്തത്.   93 മയക്കുമരുന്നുകേസുകളിലായി 94 പേര്‍ അറസ്റ്റിലായി. 15110 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു.




.
മാര്‍ച്ച ഏപ്രില്‍ മാസങ്ങളില്‍ എക്സൈസ് 1246 പരിശോധനകളും മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 24 പരിശോധനകളും നടത്തി. 846 കേസെടുത്തു. 400 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 13 ലിറ്റര്‍ ചാരായവും 73.9 ലിറ്റര്‍ ബിയറും 1830.750 ലിറ്റര്‍ വൈനും 215 ലിറ്റര്‍ കള്ളും 430 ലിറ്റര്‍ വാഷും മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്ന 13.5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. 50594 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഒന്‍പതു സ്ഥാപനങ്ങളില്‍നിന്ന് 202.5 ലിറ്റര്‍ കള്ളും അഞ്ചു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 185.85 ലിറ്റര്‍ ബിയറും 750 മില്ലീലിറ്റര്‍ വൈനും പിടിച്ചെടുത്തു. 143 അബ്കാരി കേസുകളിലായി 149 പേരെ അറസ്റ്റ് ചെയ്തു. 595 കോട്പ കേസുകളിലായി 107.66 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. 1,22,000 രൂപ പിഴയീടാക്കി.കോട്ടയം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. വ്യാജമദ്യനിര്‍മാണം തടയാനായി പൊലീസ്, വനം വകുപ്പ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്നിവയുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍, കായല്‍, തുരുത്ത്, പുഴയോര മേഖലകള്‍, അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍, മറ്റിടങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിവരുന്നു. മറ്റു ജില്ലകളില്‍നിന്ന് മയക്കുമരുന്നും വ്യാജമദ്യവും വാഹനങ്ങളിലൂടെ ' കടത്തുന്നത് തടയാന്‍ ജില്ലയുടെ അതിര്‍ത്തികളില്‍ വാഹനപരിശോധന ശക്തമാക്കി. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ടു സ്ട്രൈക്കിങ് ഫോഴ്സ് സംഘവും ഹൈവേ പെട്രോള്‍ സംഘവുമുണ്ട്. ജില്ലയിലെ രണ്ട് കെ.എസ്.ബി.സി. ഗോഡൗണുകളിലും ഒരു ഡിസ്റ്റലറിയിലും സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണംനടത്തുന്നുണ്ട്


Post a Comment

0 Comments