Breaking...

9/recent/ticker-posts

Header Ads Widget

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ട് ചെയ്യുന്നതിന് വാഹനസൗകര്യം അനുവദിക്കും



26.04.2024 -ന് നടക്കുന്ന ലോകസഭ പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 85+/ PWD സമ്മതിദാന അവകാശം രേഖപ്പെടുത്താത്ത വോട്ടര്‍മാര്‍ പോളിംഗ് ദിവസം അവര്‍ക്ക് പോളിംഗ് ബൂത്തിലേക്ക് പോയി വോട്ട് ചെയ്യുന്നതിന് വാഹനസൗകര്യം ആവശ്യപ്പെട്ടാല്‍ വോട്ടര്‍ പട്ടിക പരിശോധിച്ച് അവര്‍ക്ക് വോട്ടവകാശം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതത് ബൂത്തില്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നതിന് വാഹനസൗകര്യം ഉള്‍പ്പെടെ ഒരുക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  



.വോട്ടിംഗ് ദിവസമായ 26.04.2024 രാവിലെ 6.30 മണി മുതല്‍ വോട്ടിംഗ് അവസാനിക്കുന്ന വൈകിട്ട് 6 മണി വരെ പാലാ സെന്റ്. വിന്‍സന്റ് സ്‌കൂളിലെ വിതരണ കേന്ദ്രത്തില്‍ പ്രതൃക കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 9747614525.



Post a Comment

0 Comments