Breaking...

9/recent/ticker-posts

Header Ads Widget

കിങ്ങിണിക്കൂട്ടം ത്രിദിന ശില്പശാല നടത്തി.



ആറുമാനൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കിങ്ങിണിക്കൂട്ടം ത്രിദിന ശില്പശാല നടത്തി. കുട്ടികളിലെ സര്‍ഗ്ഗശേഷി വളര്‍ത്തുന്നതിനും ശാസ്ത്ര അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനുമായി കളികളും രചനകളും പരീക്ഷണങ്ങളുമായാണ് മൂന്നുദിവസത്തെ ശില്പശാല നടന്നത്. കഥാരചന, കവിതാരചന , ചിത്രരചന തുടങ്ങിയവ യില്‍ കുട്ടികള്‍ക്ക് അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം നല്‍കി. ശാസ്ത്ര പരീക്ഷണങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ കുട്ടികള്‍ സ്വയം നടത്തിയത് ഏറെ കൗതുകകരമായിരുന്നു. നാടന്‍ പാട്ടുകളുടെ അവതരണവും നടന്നു. പേപ്പര്‍ ക്രാഫ്റ്റ് സെഷനും ശ്രദ്ധേയമായി.  ആതിര ആര്‍ നായര്‍ , എന്‍.ഡി ശിവന്‍ , രാഹുല്‍ , റെജി പാലാ , ശില്പ , എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്  നേതൃത്വം നല്‍കി. ശനിയാഴ്ച വൈകീട്ട് ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി. ഗോപാല്‍  സമ്മാനദാനം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  സജിനിമോള്‍ .ജി , അധ്യാപകര്‍, പിടിഎ , എംപിടിഎ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments