Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള വടം വലി മത്സരം ഏപ്രില്‍ 28 ഞായറാഴ്ച



രാമപുരം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള വടം വലി മത്സരം ഏപ്രില്‍ 28 ഞായറാഴ്ച സെന്റ് ആഗസ്റ്റിന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കുന്നതിനു വേണ്ടിയുള്ള  ധനശേഖരണാര്‍ത്ഥമാണ് മത്സരം നടത്തുന്നത്. കേരള ടഗ് വാര്‍ മെമ്പര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് മത്സരം നടത്തുന്നത്.450 കിലോ വിഭാഗത്തിലാണ് മത്സരങ്ങള്‍. 


.വടംവലിയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4ന് സിനിമ സീരിയല്‍ താരം  ഐശ്വര്യ രാജീവ് നിര്‍വഹിക്കും. സംസ്ഥാനത്തെ 36 ഓളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും.  ഒന്നാം സമ്മാനാര്‍ഹര്‍ക്ക് 33,333 രൂപയും തുടര്‍ന്ന് 15 സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ലഭിക്കും. ലക്കി ഡ്രോയിലൂടെ കാണികള്‍ക്കും 4 സമ്മാനങ്ങള്‍ നല്‍കും.പ്രസിഡന്റ് ലിജു തോമസ് ,സെക്രട്ടറി അനില്‍കുമാര്‍ കെ ,അഡ്മിനിസ്‌ട്രേറ്റര്‍ടി ടി.കെ ബലറാം, ട്രഷറര്‍ ദീപു സുരേന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments