Breaking...

9/recent/ticker-posts

Header Ads Widget

അലുമ്‌നി അസോസിയേഷന്റെ രജതജൂബിലി ആഘോഷവും വാര്‍ഷിക പൊതുയോഗവും



പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അലുമ്‌നി അസോസിയേഷന്റെ രജതജൂബിലി ആഘോഷവും വാര്‍ഷിക പൊതുയോഗവും കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. അലുമ്‌നി അസോസിയേഷന്‍  പ്രസിഡന്റ് ഫാ. ജോസ് പുഴക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  കോളേജ് മാനേജര്‍ റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റിട്ടയേര്‍ഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥനും അലുമ്‌നി അംഗവുമായ ശ്രീ. വി. ജയറാം ജൂബിലി സന്ദേശം നല്‍കി. മോണ്‍. ജോസഫ് തടത്തില്‍ സുവനീര്‍ പ്രകാശനം ചെയ്തു. അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി ഡോ. അലക്‌സ് ജോര്‍ജ് ,  മുന്‍ പ്രസിഡന്റ്  പി. കൃഷ്ണകുമാര്‍ , പി.ടി.എ. പ്രസിഡന്റ്  വി. ജെ. കുര്യാക്കോസ് , കോളേജ് ചെയര്‍പേഴ്‌സണ്‍ അനു മരിയ മാത്യു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബീനാമ്മ മാത്യു,  ഡോ. ജോസ് ജെയിംസ്  എന്നിവര്‍ സംസാരിച്ചു. അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട അഖില കേരള ചിത്രരചനാ മത്സരത്തിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments