Breaking...

9/recent/ticker-posts

Header Ads Widget

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതിക്ക് ആംബുലന്‍സ് സൗകര്യം നിഷേധിച്ചതായി പരാതി



ചികിത്സയിലായിരുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതിക്ക് ആംബുലന്‍സ് സൗകര്യം നിഷേധിച്ചതായി പരാതി.          ഏറ്റുമാനൂര്‍  കോടതിപ്പടിയില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന അജിത ആനന്ദന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആഴ്ചകളോളം ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ഏറ്റുമാനൂരിലെ വാടക വീട്ടിലേക്കു പോകുന്നതിനുള്ള സൗകര്യമാണ് ലഭിക്കാതിരുന്നത്. ഹിന്ദു മലവേട വിഭാഗത്തില്‍പ്പെട്ട ഇവര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരാണന്നും ചികിത്സാ സഹായവും വാഹനസൗകര്യവും നല്‍കണമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്തും ഇവരുടെ കയ്യിലുണ്ട്.  കൂലിപ്പണിക്കാരനായ ഭര്‍ത്താവ് സന്തോഷ് ആണ് കൂടെയുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്. ഇഞ്ചക്ഷനും മരുന്നുകളും ആശുപത്രിയില്‍ നിന്നും നല്‍കിയിരുന്നു. ഡിസ്ചാര്‍ജ് ചെയ്‌ത്തോടെ  കോടതി പടിയിലെ വാടകവീട്ടിലേക്ക് പോകുന്നതിനായി ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ആംബുലന്‍സ് വിട്ടു നല്‍കണമെന്ന്  ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് പരാതി. ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ മാനേജ്‌മെന്റ്  കമ്മിറ്റി മെമ്പര്‍മാരായ അഡ്വക്കേറ്റ്  സിബി വെട്ടൂര്‍, രഘു നാഥന്‍ നായര്‍ കെ.എസ്. എന്നിവര്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസറുമായും, പിന്നീട് മന്ത്രി വി. എന്‍. വാസവനുമായും ബന്ധപ്പെട്ട ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും  മറ്റൊരു ആംബുലന്‍സ് വിട്ടു നല്‍കാന്‍ തീരുമാനമായത്. ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന് സ്വന്തമായി ആംബുലന്‍സ് സര്‍വീസ് ഉണ്ടെങ്കിലും പട്ടിക വിഭാഗത്തില്‍പ്പെട്ട രോഗിയുടെ ചികിത്സയ്ക്ക് വാഹനവും ധനസഹായവും നല്‍കണമെന്ന് ഉത്തരവ് നിലനില്‍ക്കെയാണ് നീതി നിഷേധമാണുണ്ടായതെന്ന് അഡ്വക്കേറ്റ് സിബി വെട്ടൂര്‍ പറഞ്ഞു.




Post a Comment

0 Comments