പാലായില്‍ എക്‌സൈസിന്റെ കഞ്ചാവ് വേട്ട. വെസ്റ്റ് ബംഗാളില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്‌സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സരോവര്‍ എന്നയാളാണ് വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന അരക്കിലോ കഞ്ചാവുമായി പിടിയിലായത്. പാലാ ടൗണ്‍, ചെത്തിമറ്റം, കൊട്ടാരമറ്റം ഭാഗങ്ങളില്‍ വില്പന നടത്തുന്നതിനുവേണ്ടി യാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ B ദിനേശിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തതത്. ഒരുമാസം മുമ്പ് പാലാ എക്‌സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡില്‍ 2.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണങ്ങള്‍ നടന്നു വരികയാണ്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ് തോമസ്, അനീഷ് കെ വി, പ്രിവന്റീവ് ഓഫീസര്‍ മനു ചെറിയാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രവീണ്‍ പി നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രജനി ടി, ഡ്രൈവര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.


.webp)


0 Comments