Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി.



അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. തിങ്കളാഴ്ച വൈകിട്ട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു. ഫാദര്‍ തോമസ് തയ്യില്‍, ഫാദര്‍ മാത്യു വെണ്ണായിപ്പള്ളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പുറത്തു നമസ്‌കാരവും നടന്നു. തുടര്‍ന്ന് 101 പൊന്‍കുരിശുകളുമായി നഗര പ്രദക്ഷിണം നടന്നു. വാദ്യമേളങ്ങളുടെ അകമ്പിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ വൈദിക ശ്രേഷ്ഠരും ജനപ്രതിനിധികളും ഭക്തജനങ്ങളുമടക്കം ആയിരങ്ങള്‍ പങ്കു ചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ 9.30 ന് തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. രാവിലെ 10 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 24 ന് രാവിലെ 10.30 ന് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസയും, 12.30 ന് തിരുനാള്‍ പ്രദക്ഷിണവും നടക്കും. മേയ് 1 ന് എട്ടാമിടത്തോടെ തിരുനാളാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments