Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി



പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി. പ്രധാന തിരുനാള്‍ ദിവസമായ ബുധനാഴ്ച  പുലര്‍ച്ചെ 5.30 തിന് വിശുദ്ധ കുര്‍ബാനയോടെയാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. 10.30 ന് സീറോ മലബാര്‍ സഭ ആര്‍ച്ച ബിഷപ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ റാസ നടന്നു. തുടര്‍ന്ന് നടന്ന തിരുന്നാള്‍ പ്രദക്ഷിണം ഭക്തി സാന്ദ്രമായി . 


മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് മിഴിവേകി. ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും അകമ്പടിയോടെയാണ് പ്രദക്ഷിണം നടന്നത്. വി.ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥം തേടിയെത്തിയ ഭക്തജനങ്ങള്‍ മുത്തുക്കുടകളുമേന്തി  പ്രാര്‍ത്ഥനകളോടെ പ്രദക്ഷിണത്തില്‍ പങ്കു ചേര്‍ന്നു. വ്യാഴാഴ്ച ഇടവകക്കാരുടെ തിരുനാളാഘോഷം നടക്കും. വൈകീട്ട് 7 ന് തിരു സ്വരൂപ പുനപ്രതിഷ്ഠ നടക്കും.





Post a Comment

0 Comments