Breaking...

9/recent/ticker-posts

Header Ads Widget

ആശാലത ടീച്ചര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി



ആശാലത ടീച്ചര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.  വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പാലാ നഗരസഭയിലെ 20 വാര്‍ഡ്  അംഗന്‍വാടി അധ്യാപികയായ കണ്ണാടിയുറുമ്പ് സ്വദേശിനി ആശാലത അന്തരിച്ചത്. ടീച്ചറുടെ ഭൗതികശരീരം അങ്കണവാടിയില്‍  പൊതുദര്‍ശനത്തിന് വച്ചു. പാലാ കണ്ണാടിയുറുമ്പ് സ്വദേശിനിയാണ് ആശ. 



BLO ആയി പ്രവര്‍ത്തിച്ചിരുന്ന ആശാലത റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം.  ജോസ് കെ മാണി എംപി,  നഗരസഭ ചെയര്‍മാന്‍ ഷാജു വി.തുരുത്തന്‍, അംഗന്‍ വാടി കുട്ടികളുടെ മാതാപിതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ  രംഗത്തെ പ്രമുഖര്‍, അങ്കണവാടി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരും  നാട്ടുകാരും എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ണാടിയുറമ്പിലെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.



Post a Comment

0 Comments