Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.



 പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയില്‍ വീട്ടില്‍ ബിനീഷ് വി. (37) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്ന് രാവിലെ ആറുമണിയോടുകൂടി  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് ഏരിയായില്‍ വച്ച്  ബസ്ജീവനക്കാരുമായി വാക്ക് തര്‍ക്കവും, പിടിവലി ഉണ്ടാവുകയും, ഇത് കണ്ട് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.എന്നാല്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ഇയാളെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി  കീഴ്‌പ്പെടുത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ശ്രീകുമാര്‍ എം, എസ്.ഐ മാരായ റിന്‍സ് എം.തോമസ്, കുര്യന്‍ കെ.കെ, സിജു കെ.സൈമണ്‍, സി.പി.ഓ മാരായ രഞ്ജിത്ത്.ജി, തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments